fbpx
Info UAE News ദുബായ്

തലയ്ക്ക് ഗുരുതര പരിക്കേറ്റ കടലോര തൊഴിൽ ശാലയിലെ ജീവനക്കാരനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച് ദുബായ് പോലീസ്

Dubai police have airlifted a Coast Guard employee to hospital with serious head injuries while on duty.

ജോലിസ്ഥലത്ത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കടലോര തൊഴിൽ ശാലയിലെ ജീവനക്കാരനെ ദുബായ് പോലീസ് എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.

നടുക്കടലിൽ ജോലി ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റതായും അടിയന്തിര വൈദ്യ ഇടപെടൽ ആവശ്യമാണെന്നും അറിയിച്ച് ദുബായ് പോലീസിന്റെ റിപ്പോർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് സന്ദേശം ലഭിക്കുകയായിരുന്നു. ഉടൻ സേനയുടെ എയർ വിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൊഴിലാളിയെ എയർ ആംബുലൻസിൽ ദുബായിലെ റാഷിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രോഗിയെ റാഷിദ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ പ്രാഥമിക ചികിത്സയും എയർ ആംബുലൻസ് സംഘം നൽകിയിരുന്നു.

ഇത്തരം അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ 999 -ലേക്ക് അറിയിക്കാനോ ദുബായ് പോലീസ് ആപ്പിലെ SOS സേവനം ഉപയോഗിക്കാനോ ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!