fbpx
Info UAE News അജ്‌മാൻ

കനത്ത ചൂടിൽ മലയാളി കുടുംബത്തിന് പട്രോൾ വാഹനത്തിൽ അഭയം നൽകിയ പൊലീസുകാർക്ക് അജ്മാൻ കിരീടാവകാശിയുടെ ആദരം

The police are ready to help all members of the community, whether they are Emirates or expatriates.

പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി കുട്ടികൾക്കായുള്ള കോവിഡ് പിസിആർ പരിശോധനക്കായി കനത്ത ചൂടിൽ കാത്ത് നിന്ന അമ്മയ്ക്കും രണ്ട് കുട്ടികൾക്കും പട്രോൾ വാഹനത്തിൽ അഭയം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ആദരിച്ചു. മലയാളി കുടുംബം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു.

പിസിആർ ടെസ്റ്റിനായി പുറത്ത് ചുട്ടുപൊള്ളുന്ന വെയിലിൽ കാത്ത് നിൽക്കുന്നത് കണ്ട് മലയാളി കുടുംബത്തിലെ അമ്മയെയും രണ്ട് കുട്ടികളെയും അജ്‌മാൻ പോലീസ് അവരുടെ പട്രോളിംഗിൽ വിശ്രമിക്കാൻ അനുവദിക്കുകയായിരുന്നു. യു എ ഇയിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം പഠനത്തിനായി സ്കൂളുകളിൽ എത്താനായി കോവിഡ് പിസിആർ പരിശോധന നിർബന്ധമാക്കിയതിനെത്തുടർന്ന് എല്ലാ പരിശോധനസെന്ററുകളിലും ഏറെ തിരക്കനുഭവപ്പെട്ടിരുന്നതിനാലാണ് ഇവർ പുറത്ത് കാത്ത് നിന്നത്.

ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ പൊലീസ് തങ്ങളുടെ വാഹനത്തിൽ കയറ്റിയിരുത്തിയപ്പോൾ പിതാവ് ഇതിന്റെ വിഡിയോ ചിത്രീകരിക്കുകയും പൊലീസുകാർക്കു നന്ദി പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ വൈറലാകുകയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസുകാരെ ആദരിക്കുകയുമായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരായ ഹാഷെം മുഹമ്മദ് അബ്ദുള്ളയെയും ഫത് അൽ റഹ്മാൻ അഹമ്മദ് അബ്ഷറിനെയുമാണ് അജ്മാൻ കിരീടാവകാശി ആദരിച്ചത്.നിങ്ങളെപ്പോലുള്ള പോലീസുകാർ അജ്മാനിൽ ഉള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അംഗങ്ങളിൽ എമിറാത്തികളോ പ്രവാസികളോ ആകട്ടെ എല്ലാവരേയും ഞങ്ങൾ സഹായിക്കാൻ ഉത്തരവാദിത്തപെട്ടവരാണെന്ന് അജ്മാൻ പോലീസ് പറഞ്ഞു.

 

error: Content is protected !!