fbpx
Info UAE News ദുബായ്

ദുബായിലെ ഏറ്റവും വലിയ ഭൂഗർഭ മെട്രോ സ്റ്റേഷനായ ”ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്” സെപ്റ്റംബർ 1 ന് തുറക്കും

Dubai: Jumeirah Golf Estates Metro Station to open on September 1

ദുബായ് മെട്രോയുടെ ഏറ്റവും വലിയ ഭൂഗർഭ മെട്രോ സ്റ്റേഷനായ ”ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷൻ 2021 സെപ്റ്റംബർ 1 ബുധനാഴ്ച മുതൽ തുറക്കുമെന്ന്ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

റൂട്ട് 2020 ന്റെ ഭാഗമായ ഈ പുതിയ സ്റ്റേഷൻ, IMPZ, ദുബായ് പ്രൊഡക്ഷൻ സിറ്റി, ദുബായ് സ്പോർട്സ് സിറ്റി തുടങ്ങിയ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളുമായി ബന്ധിപ്പിക്കും.

28,700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പുതിയ സ്റ്റേഷൻ. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 11,555 യാത്രക്കാരെയും പ്രതിദിനം ഏകദേശം 250,000 യാത്രക്കാരെയും ഉൾക്കൊള്ളിക്കാൻ കഴിയും. രണ്ട് ബോർഡിംഗ് പ്ലാറ്റ്ഫോമുകൾ, നാല് ബസ് സ്റ്റോപ്പുകൾ, 20 ടാക്സി സ്റ്റാൻഡുകൾ, 400 സൗജന്യ പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയും പുതിയ സ്റ്റേഷനിലുണ്ട്.

എക്സ്പോ 2020 എന്ന മെഗാ ഇവന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷൻ തുറക്കുന്നത്.

error: Content is protected !!