fbpx
Info UAE News അബൂദാബി ആരോഗ്യം

കോവിഡ് കേസുകൾ കുറയുന്നു : യുഎഇയില്‍ നിലവിൽ 11,211 ആക്റ്റീവ് രോഗികൾ – AUGUST 31

Covid cases are declining: There are currently 11,211 active patients in the UAE - AUGUST 31

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 996 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,515 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 996 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 718,370 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,515 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 705,118 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,041 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 11,211 സജീവ കോവിഡ് കേസുകളാണുള്ളത്.

329,146 അധിക പരിശോധനകളിലൂടെയാണ് 993 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!