fbpx
Info UAE News ആരോഗ്യം ദുബായ്

ദുബായിലെ സ്കൂളുകൾക്കും സർവകലാശാലകൾക്കും പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി

Dubai Health Authority with new covid guidelines for Dubai schools and universities_dubaivartha

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അധികാരപരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA)യിലെ ഒരു ഉന്നത ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലകൾ, സ്കൂളുകൾ, നഴ്സറികൾ, ചൈൽഡ് ഹുഡ് കേന്ദ്രങ്ങൾ, ദുബായിലെ പ്രത്യേക ആവശ്യങ്ങൾക്കുള്ള കേന്ദ്രങ്ങൾക്കെല്ലാം ബാധകമായിരിക്കും.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വിദ്യാർത്ഥികൾ തമ്മിലുള്ള ശാരീരിക അകലം ഇപ്പോൾ രണ്ട് മീറ്ററിന് പകരം ഒരു മീറ്ററാക്കി ചുരുക്കിയിട്ടുണ്ട്. മാസ്ക് ധരിക്കുക, കൈ ശുചിത്വം പാലിക്കുക തുടങ്ങിയ എല്ലാ മുൻകരുതലുകളും തുടരണം.

ഒരാളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, കോവിഡ് ഉള്ള വ്യക്‌തിയുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെങ്കിൽ ക്വാറന്റൈൻ കാലാവധി ഏഴ് ദിവസമായി കുറച്ചിട്ടുണ്ട് . ഇതിൽ രോഗലക്ഷണങ്ങളില്ലാത്ത വ്യക്തിയാണെങ്കിൽ ക്വാറന്റൈൻ കാലയളവിന്റെ അവസാനത്തിൽ ഒരു പിസിആർ പരിശോധനയുടെ ആവശ്യമില്ല. കോവിഡ് -19 ഉള്ള ഒരു വ്യക്തിയുടെ ക്വാറന്റൈൻ കാലയളവ് 10 ദിവസമായിരിക്കും.

കോവിഡ് വന്ന് ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയ ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. സർട്ടിഫിക്കറ്റ് സമർപ്പിച്ച ശേഷം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും തിരികെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മടങ്ങാവുന്നതാണ്.

error: Content is protected !!