fbpx
കേരളം

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ രാഹുല്‍ പ്രസംഗിക്കും.തിരുനെല്ലി യുപി സ്‌കൂള്‍ പരിസരത്ത് ഹെലികോപ്ടര്‍ ഇറങ്ങുന്ന രാഹുല്‍ റോഡ് മാര്‍ഗമാണ് ക്ഷേത്രത്തിലെത്തുക. പാപനാശിനിയില്‍ പിതൃകര്‍മം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദര്‍ശനം.

രാഹുല്‍ എത്തുന്ന കാര്യം ഇന്നലെ വൈകിട്ടോടെയാണ് പൊലീസും കോണ്‍ഗ്രസ് നേതാക്കളും തിരുനെല്ലി ക്ഷേത്രം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം രാഹുല്‍ കോയമ്പത്തൂരിലേക്ക് മടങ്ങും

error: Content is protected !!