fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയില്‍ ആശ്വാസ ദിനം : കോവിഡ് മരണമില്ല : 975 പുതിയ രോഗികൾ – SEPTEMBER 2

Relief Day in the UAE: No Covid Death: 975 New Patients_DUBAIVARTHA_SEPTEMBER 2

യുഎഇയില്‍ ആശ്വാസ ദിനമായി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. യുഎഇയിൽ ഏകദേശം 10 മാസത്തിനിടെ ആദ്യമായാണ് കോവിഡ് മരണങ്ങൾ രേഖപ്പെടുത്താത്ത ദിവസം വന്നെത്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 975 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,511 പേർക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 975 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 720,330 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,511 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 708,155 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,043 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 10,132 സജീവ കോവിഡ് കേസുകളാണുള്ളത്.

250,240 അധിക പരിശോധനകളിലൂടെയാണ് 975 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!