fbpx
Info അന്തർദേശീയം

ചുഴലിക്കാറ്റും പ്രളയവും : ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ വെള്ളത്തിൽ : 46 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Cyclone and heavy rains flood six states, including New York: 46 dead

ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ വെള്ളത്തിലായി. ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ 46 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ അമേരിക്കയിലും ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ്. ഫെഡറല്‍ ഭരണകൂടം ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥാ മാറ്റം നേരിടാന്‍ വലിയ പദ്ധതികള്‍ വേണ്ടിവരുമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.

error: Content is protected !!