fbpx
Info UAE News

സമഗ്രവികസനത്തിലേക്ക് : യുഎഇയിൽ 50 പുതിയ ദേശീയ പദ്ധതികള്‍ ഈ മാസം പ്രഖ്യാപിക്കും.

Towards Comprehensive Development: 50 new national projects will be announced in the UAE this month.

യുഎഇയുടെ പുരോഗതിയും സമഗ്രവികസനവും ലക്ഷ്യമിട്ട് യുഎഇയിൽ 50 പുതിയ ദേശീയ പദ്ധതികൾ ഈ മാസം പ്രഖ്യാപിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അറിയിച്ചു.

ഭാവി തീരുമാനിക്കുന്നതിന് ആഗോള സാഹചര്യങ്ങളെ കാത്തിരിക്കാന്‍ യുഎഇയ്ക്ക് ധാരാളം സമയമില്ല. തീരുമാനങ്ങള്‍ സ്വയമെടുത്ത് രാജ്യം മുമ്പോട്ട് പോകും. സെപ്തംബര്‍ അഞ്ച് മുതല്‍ പുതിയ പദ്ധതികള്‍ ഓരോന്നായി പ്രഖ്യാപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഓരോ മേഖലകളിൽ മികവ് പുലർത്തുന്നവർക്കും സുവർണാവസരങ്ങളൊരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ പറഞ്ഞു.

error: Content is protected !!