fbpx
Info UAE News അബൂദാബി ആരോഗ്യം

കോവിഡ് കേസുകൾ കുറയുന്നു : യുഎഇയില്‍ ആക്റ്റീവ് കേസുകൾ 10,000 ൽ താഴെയെത്തി

Covid cases are declining: Active cases in the UAE currently fall below 10,000_dubaivartha_september 3rd

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 978 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,504 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 978 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 721,308 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,504 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 709,609 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,044 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 9,605 സജീവ കോവിഡ് കേസുകളാണുള്ളത്.

299,936 അധിക പരിശോധനകളിലൂടെയാണ് 993 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!