fbpx
Info കേരളം

ഷാർജയിൽ നിന്ന് നാട്ടിലെത്തിയ തിരൂർ സ്വദേശി വിമാനത്താവളത്തിൽ PCR പരിശോധനക്കായി ക്യു നിൽക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു.

Tirur native, who was returning home from Sharjah, collapsed and died at the Karipur airport.

ഷാർജയിൽ നിന്ന്​ 2 വർഷത്തിന്​ ശേഷം അവധിക്ക്​ നാട്ടിലെത്തിയ തിരൂർ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂർ വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിന്റെ മകൻ വിനോജ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 നാണ് ഷാർജയിൽ നിന്നും വിനോജ് അവധിയിൽ കരിപ്പൂരി​ലെത്തിയത്.

വിമാനത്തിൽ നിന്നിറങ്ങിയ ശേഷം എമിഗ്രേഷൻ കഴിഞ്ഞു കോവിഡ് ആർ ടി പി സി ആർ പരിശോധനക്കായി വിമാനത്താവളത്തിനുള്ളിൽ ക്യു നിൽകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷാർജയിൽ ഇലക്ട്രിഷനായി ജോലി ചെയ്തു വരികയായിരുന്നു വിനോജ്

error: Content is protected !!