fbpx
Info കേരളം

ചെവിയിൽ ഇയര്‍ഫോണ്‍ : തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Earphone in ear: A young man was hit by a train and died in Tirur

തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പ്രഭാത നടത്തത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.

പ്രഭാത നടത്തത്തിനിറങ്ങിയ അജിത്കുമാര്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് പാളം മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഗുഡ്സ് ട്രെയിനാണ് തട്ടിയത്. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

 

error: Content is protected !!