fbpx
Info UAE News അബൂദാബി

യുഎഇയുടെ 50 വികസന പദ്ധതികളിൽ ആദ്യത്തേത് ഇന്ന് പ്രഖ്യാപിക്കും

The first of the UAE's 50 development projects will be announced today

യുഎഇയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന 50 പുതിയ പദ്ധതികളിൽ ആദ്യത്തേത് ഇന്ന് സെപ്റ്റംബർ 5 ഞായറാഴ്ച്ച പ്രഖ്യാപിക്കും. യുഎഇ മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സെപ്റ്റംബറിലുടനീളമുള്ള അഞ്ച് വ്യത്യസ്ത പരിപാടികളിലായാണ് പ്രഖ്യാപനങ്ങൾ നടത്തുക.

യുഎഇയുടെ പുരോഗതിയും സമഗ്രവികസനവും ലക്ഷ്യമിട്ട് യുഎഇയിൽ 50 പുതിയ ദേശീയ പദ്ധതികൾ ഈ മാസം പ്രഖ്യാപിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചേർന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഭാവി തീരുമാനിക്കുന്നതിന് ആഗോള സാഹചര്യങ്ങളെ കാത്തിരിക്കാന്‍ യുഎഇയ്ക്ക് ധാരാളം സമയമില്ല. തീരുമാനങ്ങള്‍ സ്വയമെടുത്ത് രാജ്യം മുമ്പോട്ട് പോകും. സെപ്തംബര്‍ അഞ്ച് മുതല്‍ പുതിയ പദ്ധതികള്‍ ഓരോന്നായി പ്രഖ്യാപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഓരോ മേഖലകളിൽ മികവ് പുലർത്തുന്നവർക്കും സുവർണാവസരങ്ങളൊരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ മധ്യത്തിലും വളർച്ചയ്ക്ക് പ്രേരിപ്പിക്കുന്ന യുഎഇയുടെ വിജയത്തിന്റെ പിൻബലത്തിലാണ് ഈ 50 സാമ്പത്തിക സാമൂഹിക പദ്ധതികൾ പ്രഖ്യാപിക്കുന്നത്.

error: Content is protected !!