fbpx
Info UAE News അജ്‌മാൻ അബൂദാബി

അജ്‌മാൻ – അബുദാബി ബസ് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചു

Ajman-Abu Dhabi bus services resume_dubaivartha

കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നിർത്തിവെച്ച അജ്മാനിൽ നിന്നും അബുദാബിയിലെക്കുള്ള ബസ് സർവീസുകൾ ഇന്ന് സെപ്റ്റംബർ 5 മുതൽ പുനരാരംഭിച്ചതായി അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

അജ്മാനിൽ നിന്നും അബുദാബിയിലേക്കും അബുദാബിയിൽ നിന്നും അജ്മാനിലേക്കുമായി പ്രതിദിനം രണ്ട് സർവീസുകളാണ് നിലവിലുള്ളത്.

ആദ്യ ബസ് അജ്മാൻ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് അബുദാബി ബസ് സ്റ്റേഷനിലേക്ക് രാവിലെ 7 നും അവസാനത്തേത് വൈകുന്നേരം 6 നുമാണ്. അബുദാബി ബസ് സ്റ്റേഷനിൽ നിന്നും അജ്മാൻ അൽ മുസല്ല സ്റ്റേഷനിലേക്ക് ആദ്യ യാത്ര രാവിലെ 10 നും അവസാനത്തേത് രാത്രി 9 നുമായിരിക്കും. ടിക്കറ്റ് നിരക്ക് 35 ദിർഹമായിരിക്കും, എന്നാൽ മസാർ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇത് 30 ദിർഹമായിരിക്കും.

 

error: Content is protected !!