fbpx
Info UAE News വിദ്യാഭ്യാസം ഷാർജ

പുതിയ അദ്ധ്യയന വർഷത്തിൽ ഷാർജയിൽ 7 പുതിയ സ്വകാര്യ സ്കൂളുകൾ കൂടി തുറന്നതായി അതോറിറ്റി

The authority has opened seven new private schools in Sharjah in the new academic year_dubaivartha

വ്യത്യസ്ത പ്രവർത്തനശേഷികളും പുതിയ വിദ്യാഭ്യാസ പാഠ്യപദ്ധതികളുമായി 2021-2022 നിലവിലെ പുതിയ അദ്ധ്യയന വർഷത്തിൽ ഷാർജയിൽ ഏഴ് പുതിയ സ്വകാര്യ സ്കൂളുകൾ തുറന്നതായി ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

ദർബ് അൽ-സാദ പ്രൈവറ്റ് സ്കൂൾ, വിക്ടോറിയ ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂൾ, മന്റീന അമേരിക്കൻ പ്രൈവറ്റ് സ്കൂൾ, അൽ-മദീന ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂൾ, അൽ സിദ്ര പ്രൈവറ്റ് സ്കൂൾ, ഗൾഫ് അമേരിക്കൻ പ്രൈവറ്റ് സ്കൂൾ, ‘ഷൗഫത്ത്’ സാബിസ് ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂൾ എന്നിവ പുതിയ സ്കൂളുകളിൽ ഉൾപ്പെടുന്നു.

വിദ്യാർത്ഥികളെ, പ്രത്യേകിച്ച് പുതിയവരെ സ്വീകരിക്കുന്നതിനുള്ള സന്നദ്ധതയും ആവശ്യമായ വ്യവസ്ഥകളും നടപടിക്രമങ്ങളും അനുസരിച്ച് ഈ സ്കൂളുകളിൽ പ്രത്യേക പരിശോധനകൾ നടത്തിയെന്നും ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി അറിയിച്ചു.

error: Content is protected !!