fbpx
ദുബായ്

എമിറേറ്റ്സ് ഫസ്റ്റിന്റെ ദേര ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു

ദുബായ്: ബിസിനസ് സർവീസ് സ്ഥാപനമായ എമിറേറ്റ്സ് ഫസ്റ്റിന്റെ രണ്ടാമത് ബ്രാഞ്ച് ദേര ബിസിനസ് വില്ലേജിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് പോലീസ് അസി. കമാണ്ടർ മേജർ ഖലീൽ ഇബ്രാഹീം അൽ മൻസൂരി ബ്രാഞ്ച് ഉത്‌ഘാടനം ചെയ്തു. എമിറേറ്റ്സ് ഫസ്റ്റ് മാനേജിങ് ഡയറക്ടർ ജമാദ് ഉസ്മാൻ, ജനറൽ മാനേജർ റാസിഖ് അലി,ഓപ്പറേഷൻസ് മാനേജർ ഷാമിൽ ഐ.എ.എച് മാനേജിങ് ഡയറക്ടർ ഇക്ബാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബിസിനസ് സെറ്റ് അപ് (കമ്പനി ഫോർമേഷൻ), ടാക്സ് ആന്റ് ലീഗൽ അഡ്വൈസറി സർവീസസ്, വിസ, ലൈസൻസ് പുതുക്കൽ, ദുബായ് കോർട്ട് സർവീസസ്, ഐഎസ്ഒ രജിസ്ട്രേഷൻ, ട്രേഡ് മാർക്ക്, സര്ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സേവനങ്ങൾ, ദുബായ് റെഗുലേറ്ററി അതോറിറ്റികൾക്ക് ആവശ്യമായ അംഗീകാരങ്ങൾ എന്നിവ കമ്പനിയുടെ സേവനങ്ങളിൽ പെടുന്നു.

error: Content is protected !!