fbpx
Info UAE News അബൂദാബി ആരോഗ്യം

അബുദാബിയിൽ സേഹയുടെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാനും ഗ്രീൻ പാസ് നിർബന്ധം.

Green Pass is also mandatory to visit Seha Health Centers in Abu Dhabi_DUBAIVARTHA

അബുദാബിയിലെ സേഹയുടെ എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അൽ ഹോസ്ൻ ആപ്ലിക്കേഷനിൽ ഇപ്പോൾ സാധുവായ ഒരു ഗ്രീൻ പാസ് ഹാജരാക്കണമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (Seha)) ഒരു പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.

16 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ രോഗികൾക്കും സന്ദർശകർക്കും ഔട്ട്പേഷ്യന്റുകൾക്കും കിടപ്പുരോഗികൾക്കും അതുപോലെ സേഹ ക്ലിനിക്കിൽ വാക്സിനേഷൻ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഗ്രീൻ പാസ് നിർബന്ധമാണ്. എന്നാൽ അടിയന്തിര പരിചരണങ്ങൾ വേണ്ടവർക്കും, ഡ്രൈവ്-ത്രൂ സേവനങ്ങളെ ആശ്രയിക്കുന്നവർക്കും ഈ നിയമം ബാധകമല്ല.

അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് അബുദാബിയിലെ പൊതുയിടങ്ങളിലേക്ക് പ്രവേശിക്കാൻ ഗ്രീൻ പാസ് ആവശ്യകത നിർബന്ധമാക്കിയിരിക്കുന്നത്.

 

error: Content is protected !!