fbpx
Info ആരോഗ്യം കേരളം

ഇന്ത്യയിൽ പുതിയതായി 38,948 കോവിഡ് കേസുകൾ കൂടി / 219 മരണങ്ങളും

India has 38,948 new covid cases / 219 deaths

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 38,948 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  219 മരണങ്ങളും റിപ്പോർട്ട് ചെയ്തു.  38,948 പുതിയ കേസുകളിൽ 26,701 കേസുകൾ കേരളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ  24 മണിക്കൂറിനിടെ 43,903 പേർക്ക് രോഗമുക്‌തിയും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ 3,30,27,621 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  കോവിഡ് ബാധിച്ച് ഇതുവരെ 4,40,752 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,04,874 ആക്റ്റീവ് കേസുകളാണുള്ളത്. ഇന്ത്യയിൽ ഇതിനകം 3,21,81,995 പേർക്കാണ് രോഗമോചനം ലഭിച്ചിരിക്കുന്നത്.

error: Content is protected !!