fbpx
Info UAE News അബൂദാബി

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 285,614 പരിശോധനകളിലൂടെ സ്ഥിരീകരിച്ചത് 977 പുതിയ കോവിഡ് കേസുകൾ

In the last 24 hours, 285,614 inspections in the UAE confirmed 977 new covid cases.

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 977 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,314 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 977 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 724,240 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,314 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 713,835 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,048 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 8,357  സജീവ കോവിഡ് കേസുകളാണുള്ളത്.

285,614 അധിക പരിശോധനകളിലൂടെയാണ് 977 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!