fbpx
Info കേരളം

ആശ്വാസവാർത്ത : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ അടുത്ത് സമ്പർക്കത്തിൽ വന്ന 8 പേരുടെ സാമ്പിളുകളും നെഗറ്റീവ്

Consolation: Samples of 8 people who came in contact with a child who died of NIPA were also negative.

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ അടുത്ത് സമ്പർക്കത്തിൽ വന്ന 8 പേരുടെ സാമ്പിളുകളും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ള എട്ടുപേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

മരിച്ച കുട്ടിയുടെ വീടിലെ മരത്തിൽ നിന്ന് വീണ റമ്പുട്ടൻ പരിശോധിക്കും. ഒമ്പത് സാമ്പിളുകൾ പരിശോധിക്കും. നിപ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ചാത്തമംഗലത്ത് പനി നിരീക്ഷണവും ആരംഭിച്ചു. സംസ്ഥാന തലത്തിൽ നിപ ഡേറ്റാ കേന്ദ്രം തുടങ്ങി. കുട്ടിയുടെ മാതാവിൻ്റെ പനി കുറഞ്ഞിട്ടുണ്ട്. 54 പേർ ഹൈറിസ്ക്കിലാണ്. നിപ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റിബവൈറിൻ മരുന്ന് സ്റ്റോക്കുണ്ട്. രണ്ട് ദിവസത്തിനകം മോണോക്ളോണൽ ആൻറീ ബോഡീസ് ഓസ്‌ട്രേലിയയിൽ നിന്ന് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!