fbpx
ദുബായ്

ദുബായിലെ എല്ലാ ടാക്സികളിലും നോൾ കാർഡ് വഴി യാത്രാ നിരക്ക് അടക്കാം

ദുബായ്: ദുബായിൽ എല്ലാ ടാക്സികളിലും യാത്രാ നിരക്ക് ഇനി നോൾ കാർഡ് ഉപയോഗിച്ച് അടയ്ക്കാം. ഇതിനുള്ള പ്രത്യേക സംവിധാനം ടാക്സികളിലൊരുക്കിയാതായി ആർടിഎ അറിയിച്ചു. ഇതിനു മുന്നേ എല്ലാ ടാക്സികളിലും ഈ സൗകര്യം ഉണ്ടായിരുന്നില്ല. 10,800 ടാക്സികളിൽ നോൽ കാർഡ് ഉപയോഗിക്കാനാകുമെന്ന് ആർടിഎ അധികൃതർ പറഞ്ഞു. കൂടാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും NFC സംവിധാനം ഉപയോഗിച്ചും യാത്ര നിരക്ക് അടയ്ക്കാവുന്നതാണ്.

error: Content is protected !!