fbpx
Info UAE News അന്തർദേശീയം അബൂദാബി

പ്രവേശന വിലക്ക് പിൻവലിച്ചു : യുഎ ഇ – സൗദി യാത്ര ഇന്ന് മുതൽ പുനരാരംഭിക്കും

Ban on entry lifted: UAE-Saudi journey resumes today

യുഎ ഇയിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ചു. സെപ്റ്റംബർ 8 ആയ ഇന്നുമുതൽ യുഎ ഇ യിൽ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യാം.

യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ 3 രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്.

ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ കര അതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും എയർപോർട്ടുകളും വഴി സൗദിയിൽ പ്രവേശിക്കാവുന്നതാണ്.

error: Content is protected !!