fbpx
Info UAE News അബൂദാബി വിദ്യാഭ്യാസം

യുഎഇയിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ പരാജയപ്പെട്ടാൽ തടവും പിഴയുമെന്ന് മുന്നറിയിപ്പ്

Failure to educate children in the UAE could result in imprisonment and fines

യുഎഇയിൽ നിർബന്ധിത വിദ്യാഭ്യാസ കാലയളവിൽ കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് കുറഞ്ഞത് ജയിൽ ശിക്ഷയോ 5,000 ദിർഹം പിഴയോ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ മുൻനിർത്തിയാണ് അതോറിറ്റി ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

“എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉണ്ടായിരിക്കും. കൂടാതെ, നിലവിലുള്ള എല്ലാ നിയമങ്ങൾക്കും അനുസൃതമായി സംസ്ഥാനം എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകണം” ഇത് ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയോ 5,000 ദിർഹത്തിൽ കുറയാത്ത പണ പിഴയോ വിധിക്കപ്പെടും,” പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

error: Content is protected !!