fbpx
Info UAE News കായികം ദുബായ് വിനോദം

ദുബായ് ഫിറ്റ്നസ് ചലഞ്ച് 2021 : ഒക്ടോബർ 29 മുതൽ നവംബർ 27 വരെ

Dubai Fitness Challenge 2021: October 29 to November 27

ദുബായ് ഫിറ്റ്നസ് ചലഞ്ച് ഈ വർഷത്തെ തീയതികൾ പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും ആരോഗ്യമുള്ള നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടത്തുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ച് (ഡി.എഫ്.സി.) അഞ്ചാം എഡിഷൻ 2021 ഒക്ടോബർ 29 ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ വർക്കൗട്ടുകൾ, ഫിറ്റ്നസ് ഇവന്റുകൾ, വെൽനസ് കേന്ദ്രീകൃത വിനോദം എന്നിവയാണ് ഈ ഇവന്റിന്റെ സവിശേഷത. ഫിറ്റ്നസ് വില്ലേജുകളിലൊന്ന് എക്സ്പോ 2020 ദുബായ് സൈറ്റിലും വരാൻ ഒരുങ്ങുകയാണ്.

രജിസ്ട്രേഷൻ വിവരങ്ങളും പ്രവർത്തനങ്ങളുടെ മറ്റ് വിശദാശങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്തുവിടുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

മികച്ച ജീവിതരീതി പിന്തുടരാൻ സഹായകരമാകുന്ന ഫിറ്റ്‌നസ് ചലഞ്ച് 2021 ഒക്ടോബർ 29 മുതൽ നവംബർ 27 വരെ 30 ദിവസം 30 മിനിറ്റ് വ്യായാമം എന്നതാണ്. എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലത്തോടെ ഇത്തവണ വെർച്വൽ ഫിസിക്കൽ പ്രവർത്തനങ്ങളായിരിക്കും ഉണ്ടാവുക.എല്ലാ പ്രായക്കാർക്കും മികച്ച ആരോഗ്യം എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന വെർച്വൽ ഫിറ്റ്‌നസ്, സ്പോർട്‌സ് വ്യായാമ പരിപാടികളാണ് ഡി.എഫ്.സി. രൂപകൽപ്പന ചെയ്തിരിക്കുന്നത്.

error: Content is protected !!