fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 43,263 കോവിഡ് കേസുകൾ കൂടി / 338 മരണങ്ങളും

In the last 24 hours in India, 43,263 people have been newly infected with the Covid virus_DUBAIVARTHA

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 മരണങ്ങളും റിപ്പോർട്ട് ചെയ്തു.  43,263 പുതിയ കേസുകളിൽ 30,196 കേസുകൾ കേരളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ  24 മണിക്കൂറിനിടെ 40,567 പേർക്ക് രോഗമുക്‌തിയും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ 3,31,39,981 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  കോവിഡ് ബാധിച്ച് ഇതുവരെ 4,41,749 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,93,614 ആക്റ്റീവ് കേസുകളാണുള്ളത്. ഇന്ത്യയിൽ ഇതിനകം 3,23,04,618 പേർക്കാണ് രോഗമോചനം ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മൊത്തം 71,65,97,428 പേർ ഇതിനകം വാക്സിൻ എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!