fbpx
Info UAE News ദുബായ്

ദുബായ് മെട്രോ കുതിപ്പ്​ തുടങ്ങിയിട്ട്​ ഇന്നേക്ക് 12 വർഷം 

It has been 12 years since the launch of the Dubai Metro_DUBAIVARTHA

ദുബായ് മെട്രോ കുതിപ്പ്​ തുടങ്ങിയിട്ട്​ ഇന്നേക്ക് 12 വർഷം

2009 സെപ്​റ്റംബർ 9 ന് 09-09-09 രാത്രി 9​ മണിക്ക്​​ ഓട്ടം തുടങ്ങിയ ദുബായുടെ ഏറ്റവും പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനമായ മെട്രോ കുതിപ്പ്​ തുടങ്ങിയിട്ട്​ ഇന്നേക്ക് 12 വർഷം. ഇതിനകം കോടിക്കണക്കിന് യാത്രക്കാരാണ് മെട്രോയിൽ യാത്ര ചെയ്‌തത്. ആദ്യം റെഡ്​ ലൈനിലായിരുന്നു ദുബായ് മെട്രോ ഓട്ടം തുടങ്ങിയത്​. പിന്നീട് 2 ​വർഷത്തിനു​ ശേഷം ഗ്രീൻ ലൈൻ പ്രവർത്തന സജ്ജമായി.

ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ കൂടിയാണ്​ ദുബായ് മെട്രോ. 49 മാസത്തെ നിർമ്മാണം കൊണ്ടാണ് ദുബായുടെ മെട്രോ സ്വപ്‌നം സഫലീകരിച്ചത്. ഇപ്പോൾ ഏതാണ്ട് ഇരുദിശകളിലേക്കുമായി മണിക്കൂറിൽ 46,000 പേരെയും യാത്രക്കാരെയും വഹിച്ചാണ് മെട്രോ കുതിപ്പ്​ തുടരുന്നത്.

190908 1 billion passengers

ലക്ഷക്കണക്കിന്​ യാത്രക്കാരെ വഹിച്ച് ദുബായ് മെട്രോ ഓട്ടം തുടരുമ്പോൾ ഈ വർഷം 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടക്കുന്ന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020 വേദിയിലേക്കായുള്ള പാതയും ​പുതിയ സ്​റ്റേഷനുകളും കൂടി തുറന്നിട്ടുണ്ട്.

EXPO 12-1609529735638

പ്രവൃത്തിദിവസങ്ങളിൽ എക്സ്പോ സ്റ്റേഷൻ പ്രതിദിനം 35,000 സന്ദർശകരെയും വാരാന്ത്യങ്ങളിൽ പ്രതിദിനം 47,000 സന്ദർശകരെയും പ്രതീക്ഷിക്കുന്നത്.

error: Content is protected !!