fbpx
Info UAE News അബൂദാബി

യുഎഇയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ് പ്രതിദിന കോവിഡ് കേസുകൾ – SEPTEMBER 9

There have been 772 new covid cases in the UAE in the last 24 hours_dubaivartha

യുഎഇയില്‍ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 772 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,026 പേർക്ക് രോഗമുക്തിയും 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 772 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 726,797 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,026 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 717,257 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,057 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 7,483  സജീവ കോവിഡ് കേസുകളാണുള്ളത്.

286,017 അധിക പരിശോധനകളിലൂടെയാണ് 772 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!