fbpx
Info UAE News ദുബായ്

ഹത്തയില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ച 4 കുട്ടികളെ ദുബായ് പോലീസ് പിടികൂടി.

Dubai police have arrested four children for driving without a license in Hatta.

ദുബായിലെ ഹത്തയില്‍ ലൈസന്‍സില്ലാതെ രക്ഷിതാക്കളുടെ കാറോടിച്ച നാല് കുട്ടികള്‍ പിടിയിലായി.
പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായത്. നിയമലംഘകരായ ഡ്രൈവര്‍മാരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടത്തിയ ഊര്‍ജിത പരിശോധനയിലാണ് ഇവരെ പിടികൂടിയതെന്ന് ഹത്ത പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ മുബ്‍റ അല്‍ ഖുത്ത്‍ബി പറഞ്ഞു. 13നും 16 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് തുടര്‍ നടപടി സ്വീകരിക്കാന്‍ ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് ദുബായ് പൊലീസ് അറിയിച്ചു. യുഎഇയിൽ ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നയാളിന് 50,000 ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ നേരിടേണ്ടിവരും.

error: Content is protected !!