fbpx
Info UAE News ദുബായ്

എക്സ്പോ 2020 ദുബായ് : കോവിഡ് പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ച് ഷെയ്ഖ് മുഹമ്മദ്

Expo 2020 Dubai: Sheikh Mohammed explains the preparations for the Covid Defense

എക്സ്പോ 2020 ദുബായിയുടെ മുന്നോടിയായി രാജ്യത്തിന്റെ സന്നദ്ധതയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യാഴാഴ്ച ദുബായിൽ സുപ്രീം കമ്മിറ്റി ഫോർ ഡിസാസ്റ്റർ ആൻഡ് ക്രൈസിസ് മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തി.

കോവിഡ് മഹാമാരിക്കെതിരെ കഴിഞ്ഞ കാലയളവിൽ ദുബായ് സുപ്രീം കമ്മിറ്റി ഫോർ ഡിസാസ്റ്റർ ആൻഡ് ക്രൈസിസ് മാനേജ്മെന്റ ഏറ്റെടുത്ത ഉത്തരവാദിത്തം നന്നായി നടപ്പിലാക്കിയെന്നും വരാനിരിക്കുന്ന എക്സ്പോയിലും അവരിൽ നിന്ന് വലിയ പ്രതീക്ഷകളുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എക്സ്പോ 2020 പരിപാടിയുടെ സുരക്ഷയ്ക്കായുള്ള ടീമിനെ ഷെയ്ഖ് മുഹമ്മദ് പ്രശംസിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയിൽ, എക്സ്പോ 2020 ദുബായിയുടെ തയ്യാറെടുപ്പുകളെക്കുറിച്ചും ഇവന്റിന് മുന്നോടിയായി എല്ലാ പ്രാദേശിക, ഫെഡറൽ ഏജൻസികളുടെയും സന്നദ്ധതയെക്കുറിച്ചും ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചു.

കോവിഡ് മഹാമാരിമൂലം എക്സ്പോ 2020 എന്ന ഇവന്റ് ഒരു വർഷത്തോളം വൈകിയെങ്കിലും 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടക്കുന്ന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020 ദുബായ് എന്ന മെഗാ ഇവന്റ് ഇപ്പോൾ നിർബന്ധമായും മാസ്ക് ധരിക്കലും സാമൂഹിക അകലവും ഉൾപ്പെടെയുള്ള അധിക കോവിഡ് സുരക്ഷാ മുൻകരുതലുകളോടെയായിരിക്കും നടക്കുക.

error: Content is protected !!