fbpx
Info UAE News അബൂദാബി അൽഐൻ ദുബായ് ഷാർജ റാസൽഖൈമ

WHO അംഗീകരിച്ച വാക്‌സിൻ എടുത്ത് യുഎ ഇയിലെ ഏത് എയർപോർട്ടിലും വന്നിറങ്ങാൻ അനുമതിയായി

Permission to take the WHO-approved vaccine and land at any airport in the UAE_DUBAIVARTHA

ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിനുകൾ 2 ഡോസ് എടുത്ത സാധുവായ വിസയുള്ള എല്ലാ യുഎ ഇ റസിഡൻസി വിസക്കാരെയും യുഎ ഇ യിലെ എവിടേക്കും വരാൻ അനുവദിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർസ് മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ICA) ചേർന്ന് സംയുക്‌തമായി പ്രഖ്യാപിച്ചു.

ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിന്റെ 2 ഡോസ് എടുത്തവർക്ക് 2021 സെപ്റ്റംബർ 12 മുതലാണ് യുഎ ഇ യിലേക്ക് വരാൻ അനുമതിയുണ്ടാകുക.

ഈ മാനദണ്ഡങ്ങൾ പാലിച്ച് യുഎ ഇ യിലേക്ക് വരാൻ നിയന്ത്രണമേർപ്പെടുത്തിയിരുന്ന ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും എത്തിച്ചേരാനാകും.

ഇങ്ങനെ എത്തുന്ന യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം, കൂടാതെ യുഎഇയിലേക്ക് പുറപ്പെടുമ്പോൾ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കേഷൻ ഹാജരാക്കുന്നതിനൊപ്പം ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുന്നതിന് വാക്സിനേഷൻ അപേക്ഷ പൂരിപ്പിക്കണം.

പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ അംഗീകൃത ലാബിൽ നിന്നും എടുത്ത ക്യുആർ കോഡ് ഉള്ള നെഗറ്റീവ് പിസിആർ പരിശോധനാ ഫലവും പുറപ്പെടുന്നതിന് മുമ്പ് ഹാജരാക്കണം. വിമാനത്തിൽ കയറുന്നതിന് 6 മണിക്കൂർ മുൻപ് എടുത്ത റാപ്പിഡ് പിസിആർ പരിശോധന നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം.

യുഎ ഇയിൽ എത്തി 4 , 8 ദിവസങ്ങളിൽ മറ്റൊരു പിസിആർ പരിശോധനയും നടത്തണം, അതേസമയം എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പാലിക്കേണ്ടതുണ്ട്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ നടപടിക്രമങ്ങളില്ലാതെ യുഎ ഇയിലേക്ക് യാത്ര ചെയ്യാവുന്നതാണ്.

ഓരോ രാജ്യത്തിലും യാത്രാവിലക്ക് ഉണ്ടായതിന് ശേഷം 6 മാസത്തിലേറെയായി കഴിയുന്നവർക്ക് അവരുടെ യുഎ ഇ വിസ സാധുവാണെങ്കിൽ ഒരു പുതിയ എൻട്രി പെർമിറ്റിന് കീഴിൽ യുഎ ഇ യിലേക്ക് വരാം. യുഎ ഇ യിലെത്തിയ ശേഷം അവരുടെ സ്റ്റാറ്റസ് തിരുത്താവുന്നതാണ്.

യു എ ഇയിൽ നിന്നും 2 അംഗീകൃത വാക്സിനും എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് യു എ ഇയിലെ ദുബായ് ഒഴിച്ചുള്ള മറ്റുള്ള എമിറേറ്റുകളിലേക്ക് വരാൻ ഇതുവരെ അനുമതിയുണ്ടായിരുന്നത്. ഇക്കാര്യത്തിലാണ് സെപ്റ്റംബർ 12 മുതൽ  WHO അംഗീകരിച്ച വാക്‌സിൻ എടുത്ത് യുഎ ഇയിലെ ഏത് എയർപോർട്ടിലും വന്നിറങ്ങാമെന്നുള്ള നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഔപചാരികമായ അറിയിപ്പ് ഇന്ന് വന്നിരിക്കുന്നത്.

error: Content is protected !!