fbpx
UAE News കേരളം ഷാർജ

പിറന്നാൾ കഴിഞ്ഞുള്ള പുതിയ ഗെറ്റപ്പിൽ ആദ്യമായി മമ്മൂട്ടി പങ്കെടുത്തത് പ്രവാസിസുഹൃത്തിന്റെ മകളുടെ വിവാഹത്തിന്

For the first time, Mammootty attended the new getup after his birthday for the wedding of an expatriate friend's daughter

70–ാം പിറന്നാൾ കഴിഞ്ഞുള്ള പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി ആദ്യമായി പങ്കെടുത്തത് സുഹൃത്തായ പ്രവാസിയുടെ മകളുടെ വിവാഹത്തിന്. ഷാർജയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വ്യവസായ സംരംഭം നടത്തുന്ന തൃശ്ശൂർ സ്വദേശിയായ വി.ടി സലീമിന്റെ മകളുടെ വിവാഹത്തിനാണ് മമ്മൂട്ടി പങ്കെടുത്തത്. ഇന്നലെ സെപ്റ്റംബർ 9 വ്യാഴാഴ്ചയായിരുന്നു വിവാഹം.

തലേ ദിവസം വരെ കണ്ടിരുന്ന ഗെറ്റപ്പിൽ നിന്നും തികച്ചും വ്യത്യസ്‍തമായി പുതിയൊരു ഗെറ്റപ്പ് സ്വീകരിച്ച ശേഷമാണ് മമ്മൂട്ടി തന്റെ പ്രവാസിസുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങിലേക്ക് അതിഥിയായി എത്തിയത്. മുടി വെട്ടിയൊതുക്കി എത്തിയ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

വരനും വധുവുമായ സമ സലീം, ജാസീം ബാസിൽ എന്നിവരെ ആശംസിച്ച ശേഷം ഏറെ നേരം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി വേദി വിട്ടത്. മമ്മൂട്ടിയെ കൂടാതെ ദിലീപ്, കാവ്യ മാധവൻ, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, രമേശ് ചെന്നിത്തല, വി ഡി സതീശൻ, അൻവർ സാദത്ത് എംഎൽഎ, പർമോദ് റാണി എംഎൽഎ, ഐഎം വിജയൻ, എം ടി രമേശ്, പികെ കൃഷ്ണദാസ് എന്നീ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

error: Content is protected !!