fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 33,376 കോവിഡ് കേസുകൾ കൂടി… 308 മരണങ്ങളും – SEPTEMBER 11

33,376 new covid cases in India ... 308 deaths - SEPTEMBER 11

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 33,376 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 308 മരണങ്ങളും റിപ്പോർട്ട് ചെയ്തു.  33,376 പുതിയ കേസുകളിൽ 25,010 കേസുകൾ കേരളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ  24 മണിക്കൂറിനിടെ 32,198 പേർക്ക് രോഗമുക്‌തിയും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ 3,32,08,330 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  കോവിഡ് ബാധിച്ച് ഇതുവരെ 4,42,317 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,91,516 ആക്റ്റീവ് കേസുകളാണുള്ളത്. ഇന്ത്യയിൽ ഇതിനകം 3,23,74,497 പേർക്കാണ് രോഗമോചനം ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മൊത്തം 73,05,89,688 പേർ ഇതിനകം വാക്സിൻ എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!