fbpx
Info അന്തർദേശീയം

യാത്രാവിലക്കിനെത്തുടർന്ന്‌ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ വിസാ കാലാവധി നവംബർ 30 വരെ സൗജന്യമായി നീട്ടി നല്‍കും

Due to the travel ban, the visa validity of Saudi expatriates will be extended till November 30 free of cost.

സൗദിയിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ ഇക്കാമ, സന്ദർശന വിസ, എക്സിറ്റ്, റീ-എൻട്രി വിസ എന്നിവയുടെ സാധുത നവംബർ 30 വരെ വരെ സൗജന്യമായി ദീര്‍ഘിപ്പിച്ച് നല്‍കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ ഉത്തരവ്.

നേരത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം കോവിഡ് മൂലം സൗദിയിലേക്കുള്ള പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ, റീ എന്‍ട്രി എന്നിവ 2021 ഓഗസ്റ്റ് 31 വരെ വരെ സൗജന്യമായി നീട്ടിനൽകുമെന്ന് സൗദി തീരുമാനിച്ചിരുന്നു. അതാണ് ഇപ്പോൾ നവംബർ 30 വരെ നീട്ടിയിരിക്കുന്നത്.

പ്രവേശനം താൽക്കാലികമായി നിർത്തിവച്ച് രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള താമസക്കാർക്ക് ഇഖാമകളുടെയും എക്സിറ്റ്, റീ-എൻട്രി വിസകളുടെയും സൗജന്യ സാധുത ബാധകമാണ്. കോവിഡ് -19 കാരണം സൗദി അറേബ്യയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിട്ടുള്ള സന്ദർശകർക്ക് സന്ദർശന വിസയുടെ സാധുതയും നീട്ടിയിട്ടുണ്ട്.

error: Content is protected !!