fbpx
Info കേരളം

രോഗിയുമായി പോയ കാര്‍ ഇടിച്ച് നടക്കാനിറങ്ങിയ 2 പേർ മരിച്ചു : കാറിലുണ്ടായിരുന്ന രോഗി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.

Two people die after being hit by a car carrying a patient: The patient in the car died of a heart attack.

രോഗിയുമായി അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി രാവിലെ നടക്കാനിറങ്ങിയവരുടെ ദേഹത്തേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ 6 മണിയോടെ കിഴക്കമ്പലം പഴങ്ങനാടാണ് സംഭവം നടന്നത്.

അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതില്‍ രണ്ടു സ്ത്രീകള്‍ മരണപ്പെടുകയായിരുന്നു സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. കാറില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് കാലിന് പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്. മരണപ്പെട്ട സുബൈദ, നസീമ എന്നിവരോടെപ്പം നടക്കാനിറങ്ങിയ സാജിത, ബീവി എന്നിവർ പരിക്കിനെത്തുടർന്ന് ചികിത്സയിലാണ്.

അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഹോമിയോ ഡോക്ടര്‍ സ്വപ്ന ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്

error: Content is protected !!