fbpx
Info അന്തർദേശീയം അബൂദാബി ഇന്ത്യ

ലുലു ഗ്രൂപ്പിന്റെ Y ഇന്റർനാഷണൽ യു കെ ഉന്നത പുരസ്കാരത്തിന്റെ നിറവിൽ

Lulu Group's Y International UK Full Award

ലുലു ഗ്രൂപ്പിന്റെ ബിർമിങ്ഹാം ആസ്ഥാനമായ Y ഇന്റർനാഷണൽ യു കെ യ്ക്ക് ഗ്രേറ്റർ ബിർമിങ്ഹാം ചേംബർ ഓഫ് കോമേഴ്‌സ് അന്തർദേശീയ ബിസിനസ്സിലെ മികവിനുള്ള പുരസ്കാരം നൽകുന്നു. യു കെ യിൽ സമ്പദ്ഘടനയെ ഉയർന്ന തലത്തിലെത്തിക്കാനും ബിർമിങ്ഹാം ബ്രാൻഡിനെ ആഗോളതലത്തിലെത്തിക്കാനും Y ഇന്റർനാഷണൽ സഹായിച്ചിരുന്നു. ഗ്രേറ്റർ ബർമിംഗ്ഹാം ചേംബർ ഓഫ് കൊമേഴ്സ് സിഇഒ ഹെൻറിയേറ്റ ബ്രെലിയുടെ സാന്നിധ്യത്തിൽ ഗ്രേറ്റർ ബർമിംഗ്ഹാം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സ്റ്റീവ് അലൻ Y ഇന്റർനാഷണൽ ജനറൽ മാനേജർ ഫാഹിം മുഹമ്മദിന് അവാർഡ് സമ്മാനിച്ചു.

2015 ൽ സ്ഥാപിതമായ വൈ ഇന്റർനാഷണൽ യുകെ, ലുലു ഗ്രൂപ്പിന്റെ വിതരണ ശൃംഖലയുടെ ഭാഗമാണ്. യുകെയിലെ 213 ഹൈപ്പർമാർക്കറ്റുകളുടെയും ആഗോള റീട്ടെയിൽ പ്രവർത്തനങ്ങളുടെയും ശൃംഖലയ്ക്കുള്ള ഭക്ഷണ-ഭക്ഷ്യേതര സപ്ലൈകളുടെ കേന്ദ്രം കൂടിയാണ് Y ഇന്റർനാഷണൽ. 2021 ലെ അന്താരാഷ്ട്ര ബിസിനസിൽ കമ്പനി 30 ശതമാനത്തിലധികം വളർച്ച നേടിയിരുന്നു.

ബ്രിട്ടനിലെ കയറ്റുമതി മേഖലയെ വളരെയധികം സഹായിച്ചതിന് ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം എ യൂസഫലിക്ക് എലിസബത്ത് രാജ്ഞി 2018 ൽ പുരസ്‌കാരം നൽകിയിരുന്നു. ജിസിസിയിലും നിലവാരമുള്ള ബ്രിട്ടീഷ് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും വരും വർഷത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും Y ഇന്റർനാഷണൽ അധികൃതർ പറയുന്നു.

error: Content is protected !!