fbpx
Info ഇന്ത്യ

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

Gujarat Chief Minister Vijay Rupani has resigned

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. വിജയ് രൂപാണി തന്നെയാണ് രാജിവച്ചതായി പ്രഖ്യാപിച്ചത്. ​ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. 2016 ഓ​ഗസ്റ്റിലാണ് വിജയ് രൂപാണി മുഖ്യമന്ത്രിയായത്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കേയാണ് രൂപാണിയുടെ അപ്രതീക്ഷിത രാജി. രൂപാണി രാജി വയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി.

error: Content is protected !!