fbpx
Info UAE News അബൂദാബി ദുബായ്

യുഎഇയുടെ 50 വികസന പദ്ധതികളിൽ രണ്ടാമത്തേത് നാളെ പ്രഖ്യാപിക്കും

The second of the UAE's 50 development projects will be announced tomorrow

യുഎഇയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന 50 പുതിയ പദ്ധതികളിൽ രണ്ടാമത്തേത് നാളെ സെപ്റ്റംബർ 12 ഞായറാഴ്ച്ച പ്രഖ്യാപിക്കും. യുഎഇ മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സെപ്റ്റംബറിലുടനീളമുള്ള അഞ്ച് വ്യത്യസ്ത പരിപാടികളിലായാണ് 50 പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തുക.

യുഎഇയുടെ പുരോഗതിയും സമഗ്രവികസനവും ലക്ഷ്യമിട്ട് യുഎഇയിൽ 50 പുതിയ ദേശീയ പദ്ധതികൾ ഈ മാസം പ്രഖ്യാപിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചേർന്ന് അറിയിച്ചിരുന്നു.

രണ്ടാമത്തെ പാക്കേജ് നാളെ ഞായറാഴ്ച അബുദാബി ഖസർ അൽ വത്താനിൽ നടക്കുന്ന പരിപാടിയിലാണ് പ്രഖ്യാപിക്കുക. കാബിനറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ എന്നിവരും പങ്കെടുക്കും.

error: Content is protected !!