fbpx
Info UAE News കേരളം ദുബായ്

കരിപ്പൂർ വിമാനദുരന്തം : പൈലറ്റിന്‍റെ വീഴ്ച അപകട കാരണമെന്ന് അന്വേഷണ റിപ്പോർട്ട്

Karipur plane crash: Investigation report says pilot's accident was the cause of the accident

കരിപ്പൂർ വിമാനദുരന്തത്തിൻറെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടാണ് പരസ്യപ്പെടുത്തിയത്. അപകടകാരണം പൈലറ്റിൻറെ വീഴ്ച്ചയാണെന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. പൈലറ്റ് നടപടി ക്രമങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

വിമാനത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്താണ് വീഴ്ച്ചയുണ്ടായത്. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ട് പറയുന്നു. നിർദിഷ്ട സ്ഥലത്തേക്കാൾ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. റൺവേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. സുരക്ഷാമേഖല കടന്നും വിമാനം മുന്നോട്ടുപോയി. ഗോ എറൗണ്ട് നിർദേശവും പാലിക്കപ്പെട്ടില്ല. രണ്ട് തവണയിലധികം ശ്രമിച്ചിട്ടും വിമാനം ഇറക്കാനായില്ലെങ്കിൽ തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കണം. വിങ് ടാങ്കുകളിൽ ഇന്ധന ചോർച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2020 ഓഗസ്റ്റ് 7നായിരുന്നു കരിപ്പൂരിൽ വിമാനാപകടം ഉണ്ടായത്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ അപകടത്തിൽ മരിച്ചിരുന്നു.100 ലേറെ പേർക്കാണ് പരിക്കേറ്റത്.

error: Content is protected !!