fbpx
Info ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയിൽ കോവിഡ് മരണവുമായി ബന്ധപ്പെട്ട മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ.

Govt revises guidelines on covid death in India

ഇന്ത്യയിൽ കോവിഡ് മരണവുമായി ബന്ധപ്പെട്ട മാർഗരേഖ പുതുക്കിയതായി കേന്ദ്ര സർക്കാർ.
പുതുക്കിയതനുസരിച്ച് ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിച്ച ഒരാൾ 30 ദിവസത്തിനകം ആശുപത്രിയിലോ അല്ലെങ്കിൽ കിടത്തിച്ചികിത്സാ കേന്ദ്രത്തിലോ വീട്ടിലോ വെച്ച് മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും.  ഇതുവരെ കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കോവിഡ് മരണമായി കണക്കാക്കിയിരിന്നുള്ളൂ. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്.

എന്നാൽ കോവിഡ് സ്ഥിരീകരിച്ചവരുടെആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല

 

error: Content is protected !!