fbpx
Info UAE News അബൂദാബി

50 പുതിയ പദ്ധതികളിൽ രണ്ടാമത്തെ പ്രഖ്യാപനവുമായി യുഎഇ : സ്വദേശികൾക്കായി സ്വകാര്യമേഖലയിൽ 75,000 തൊഴിലവസരങ്ങൾ

UAE announces second of 50 new projects: 75,000 jobs in the private sector for expatriates

യുഎഇയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന 50 പുതിയ പദ്ധതികളിൽ രണ്ടാമത്തേത് ഇന്ന് പ്രഖ്യാപിച്ചു. 50 പുതിയ പദ്ധതികളിൽ രണ്ടാമത്തേതിൽ കൂടുതലും സ്വദേശികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്.

യുഎഇയിൽ സ്വദേശികൾക്കായി പുതിയ സ്വകാര്യ മേഖല അവസരങ്ങൾ നയിക്കുന്നതിനുള്ള പരിഷ്കാരങ്ങളുടെയും സാമ്പത്തിക പ്രോത്സാഹനങ്ങളുടെയും വിപുലമായ പരിപാടികളാണ് ഇന്ന് അവതരിപ്പിച്ചത്.

ഇതനുസരിച്ച് എമിറാത്തി ടാലന്റ് കോംപിറ്റിവിറ്റിനെസ് കൗൺസിൽ, എമിറാത്തി ശമ്പള പിന്തുണാ പദ്ധതി, മെറിറ്റ് പ്രോഗ്രാം, പെൻഷൻ പരിപാടി, ശിശു അലവൻസ് പദ്ധതി, ടാലന്റ് പ്രോഗ്രാം, അപ്രന്റിസ് പ്രോഗ്രാം,റിക്രൂട്ട്മെന്റ് ടാർജെറ്റ്സ്, ദേശീയ ആരോഗ്യ പരിപാലന പരിപാടി, തൊഴിലില്ലായ്മ ആനുകൂല്യം,
സ്റ്റാർട്ടപ്പ് ബ്രേക്ക്, നേരത്തേയുള്ള വിരമിക്കൽ, ബിരുദ ഫണ്ട് എന്നിങ്ങനെ യുഎഇ പൗരന്മാർക്ക് 75,000 പുതിയ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 24 ബില്യൺ ദിർഹം സഹായം എന്നിവയാണ് ഇന്ന് പ്രഖ്യാപിച്ചത്

പുതിയ പദ്ധതികളുടെ പ്രഖ്യാപനച്ചടങ്ങിൽ ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ്, ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി എന്നിവർ പങ്കെടുത്തു.

യുഎഇ മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സെപ്റ്റംബറിലുടനീളമുള്ള അഞ്ച് വ്യത്യസ്ത പരിപാടികളിലായാണ് 50 പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തുക.

 

error: Content is protected !!