fbpx
കേരളം

കേരളജനതയുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ ബി.ജെ.പി എല്ലാശ്രമവും നടത്തുമെന്ന് നരേന്ദ്രമോദി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച്‌ കഴിഞ്ഞ് മോദി സ‌ര്‍ക്കാര്‍‌ വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളജനതയുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ ബി.ജെ.പി എല്ലാശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനുങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തെക്കന്‍ജില്ലകളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഒരിക്കലും അനുവദിക്കില്ല.കേരളത്തിലെ ഓരോ കുഞ്ഞും ഈ വിശ്വാസങ്ങളുടെ കാവല്‍ക്കാരാകും. ഈശ്വരന്റെ പേര് ഉച്ചരിക്കാന്‍ പോലും കേരളത്തില്‍ അനുവദിക്കുന്നില്ല.

അവസരവാദ പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസിന്റെയും, കമ്മ്യൂണിസ്റ്റിന്റെയും. കേരളത്തില്‍ പരസ്പരം പോരടിക്കുകയും, ദല്‍ഹിയില്‍ അധികാരത്തിലെത്താന്‍ പരസ്പരം ചങ്ങാത്തതിലാകുകയും ചെയ്യുന്നു. ഇതാണ് ധാരണാ രാഷ്ട്രീയം. ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നല്‍കാന്‍ വയനാട് വരെ പോകേണ്ടതുണ്ടോ, തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ചെന്നാല്‍ സന്ദേശം കൊടുക്കാം. ഇത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണ്. അമേഠിയിലെ ഇല്ലാത്ത വികസനത്തിന്റെ കാഴ്ച്ചപ്പാടുമായാണ് കോണ്‍ഗ്രസ് കേരളത്തിലേക്കെത്തിയിരിക്കുന്നതെന്നും മോദി പറഞ്ഞു

error: Content is protected !!