fbpx
Info UAE News ഷാർജ

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം : ആളപായമില്ല

Fires in the industrial area of ​​Sharjah: No casualties

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 8 ൽ സ്പെയർ പാർട്സും സ്ക്രാപ്പും അടങ്ങിയ ഒരു വെയർഹൗസിൽ ഇന്ന് ഉച്ചക്ക് തീപിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് 12.40 നാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉടൻ ഷാർജ സിവിൽ ഡിഫൻസ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർക്ക് സ്ഥലം കൈമാറിയിട്ടുണ്ട്. തീപിടുത്തമുണ്ടായ പ്രദേശത്തുള്ള തൊഴിലാളികൾക്കിടയിൽ ശ്വാസംമുട്ടൽ ഉണ്ടാകുന്നത് തടയാൻ പ്രദേശം ഒഴിപ്പിച്ചിരുന്നു.

error: Content is protected !!