fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്സ്പോ വേദിയിൽ സൈക്കിൾ പര്യടനവുമായി ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed with a bicycle tour at the Expo venue_dubaivartha

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കുന്ന എക്സ്പോ 2020 ദുബായ് വേദിയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ സെപ്റ്റംബർ 12 ന് സൈക്കിൾ പര്യടനം നടത്തി.

khaleejtimes - photos

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിൽ നടക്കുന്ന ആദ്യത്തെ വേൾഡ് എക്സ്പോ 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ ലോകമെമ്പാടുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യും.

എക്സ്പോയ്ക്കായി തങ്ങളുടെ ടീമുകൾ സജ്ജമാണെന്നും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായതായും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. കോവിഡ് മഹാമാരി ബാധിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആഗോള പരിപാടിക്ക് രാജ്യ പവലിയനുകൾ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് ഭരണാധികാരി സുരക്ഷിതമായ ഒരു ആഗോള പരിപാടി ആതിഥേയത്വം വഹിക്കുന്നതിനുള്ള ക്രമീകരണങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു, കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിലും അതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിലും ഉള്ള എല്ലാ ടീമുകളുടെയും പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

khaleejtimes - photos

ഒരു സംഘത്തോടൊപ്പം സൈക്കിളില്‍ എക്സ്പോ വേദിയിലൂടെ സഞ്ചരിക്കുന്ന ഷെയ്ഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്.

error: Content is protected !!