fbpx
Info UAE News അബൂദാബി അൽഐൻ ദുബായ്

കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളോടെ ദുബായ് – അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു.

Dubai-Abu Dhabi bus service resumes with covid guidance_dubaivartha

ദുബായിക്കും അബുദാബിക്കുമിടയിലുള്ള E 101 ബസ് ഷട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദുബായ് – അബുദാബി ബസ് സർവീസുകൾ 2020 ഏപ്രിൽ മാസം മുതൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

ഇന്റർ-സിറ്റി ബസ് സർവീസ് ദുബായിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് അബുദാബിയിലെ സെൻട്രൽ ബസ് സ്റ്റേഷനിലേക്ക് പോകും. മാസ്ക് ഉപയോഗവും സാമൂഹിക അകലവും ഉൾപ്പെടെ എല്ലാ കോവിഡ് സുരക്ഷാ നടപടികളും പാലിക്കണം. കൂടാതെ ദുബായുടെയും അബുദാബിയുടെയും അതിർത്തികളിലുള്ള പോലീസ് പരിശോധനകളും തുടരും.

അബുദാബിയിലേക്ക് ബസ്സിൽ യാത്ര ചെയ്യുന്നവർക്കും നിശ്ചിത പ്രോട്ടോക്കോളുകൾ പാലിക്കണം. ഇതനുസരിച്ച് അബുദാബിയിൽ പ്രവേശിക്കുന്നവർക്ക് അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. അതായത്, വാക്സിൻ എടുത്തവർ അൽ ഹോസ് ആപ്പിൽ അക്ഷരം E അല്ലെങ്കിൽ സ്റ്റാർ ഐക്കൺ ഗ്രീൻ കാണിക്കണം. ഗ്രീൻ സ്റ്റാറ്റസ് ലഭിക്കാനായി പ്രതിവാര പിസിആർ പരിശോധനയും വേണം.

വാക്സിൻ എടുക്കാത്തവർ 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം കാണിച്ച് അബുദാബിയിൽ പ്രവേശിക്കാം.

 

error: Content is protected !!