fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയില്‍ കുറഞ്ഞ് പ്രതിദിന കോവിഡ് കേസുകൾ – SEPTEMBER 13

Fewer daily covid cases in UAE - SEPTEMBER 13

യുഎഇയില്‍ തുടർച്ചയായി പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 632 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 705 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 632 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 729,518 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 705 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 720,653 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,064 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 6,801 സജീവ കോവിഡ് കേസുകളാണുള്ളത്.

314,018  അധിക പരിശോധനകളിലൂടെയാണ് 632 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!