fbpx
Info അന്തർദേശീയം ഇന്ത്യ

സൗദിയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ വ്യവസ്ഥകളിൽ ഇളവ് വരുത്തുന്നു : ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇപ്പോഴും നേരിട്ട് വരാനാവില്ല.

Expatriates arriving in Saudi Arabia are exempted from quarantine terms: still not allowed to come directly to India.

സൗദി അറേബ്യയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ വ്യവസ്ഥ പുതുക്കി. പുതുക്കിയത് പ്രകാരം വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അറേബ്യയിൽ അംഗീകാരമുള്ള കോവിഡ് വാക്സിൻ ഒന്നോ രണ്ടോ ഡോസുകൾ എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണം. ഇവർ അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിൽ കഴിഞ്ഞാല്‍ മതിയാകും. നേരത്തെ ഏഴു ദിവസമായിരുന്നു സൗദിയില്‍ നിര്‍ബന്ധിത ക്വാറന്റൈൻ.

ഇങ്ങനെ എത്തുന്നവർ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിൽ ഒരു പിസിആര്‍ പരിശോധനയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിന്റെ അഞ്ചാം ദിവസം മറ്റൊരു പിസിആര്‍ പരിശോധനയും നടത്തണം. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ 23 ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ പുതിയ വ്യവസ്ഥ നിലവില്‍ വരും.

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ ആനുകൂല്യം സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചിരിക്കുന്ന രാജ്യങ്ങൾക്ക് മാത്രമാണ്. ഇന്ത്യയടക്കം പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച ശേഷമേ സൗദി അറേബ്യയിലേക്ക് വരാൻ അനുമതിയുളളൂ.

 

 

error: Content is protected !!