fbpx
Info UAE News അബൂദാബി

യു എ ഇയിൽ അപകടസ്ഥലത്ത് കൂട്ടം കൂടുകയോ ചിത്രീകരിക്കുകയോ ചെയ്താൽ തടവും പിഴയും : മുന്നറിയിപ്പുമായി അബുദാബി പോലീസ്

Abu Dhabi Police warn of imprisonment and fines for overcrowding

യു എ ഇയിൽ അപകടം നടന്ന സ്ഥലത്ത് ഒത്തുകൂടുന്നതിനെതിരെ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അപകടത്തിൽപ്പെട്ട രണ്ട് കാറുകൾക്ക് ചുറ്റും വാഹനമോടിക്കുന്നവർ വേഗത്തിൽ ഒത്തുകൂടിയതും വാഹനങ്ങൾ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തതും അപകടം നടന്നത് മൊബൈലിൽ ചിത്രീകരിച്ചതിനെയും തുടർന്ന് ഗതാഗത തടസ്സമുണ്ടാകുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയത്.

പൊതുജനങ്ങൾ ഇങ്ങനെ പ്രവർത്തിക്കുമ്പോൾ അപകടസ്ഥലത്തേക്കെത്തുന്ന ട്രാഫിക് പട്രോളിംഗ്, ആംബുലൻസുകൾ തുടങ്ങിയ അടിയന്തിര വാഹനങ്ങളുടെ വരവിനെ ബാധിക്കുമെന്ന് പോലീസ് പറഞ്ഞു.

ഇത്തരം നിയമലംഘനത്തിന് 1,000 ദിർഹം പിഴ ഈടാക്കും. അപകടങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന ആർക്കും തടവും പിഴയും ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.

error: Content is protected !!