fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎ ഇയിൽ ഒരു വർഷത്തിനിടയിലെ പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞ ദിനം – SEPTEMBER 14

Today's the lowest COVID daily outbreak in 2021 in the UAE today - September 14

ഈ വർഷത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് യുഎഇയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 617 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 714 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 617 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 730,135 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 714 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 721,367 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,066 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 6,702 സജീവ കോവിഡ് കേസുകളാണുള്ളത്.

351,718 അധിക പരിശോധനകളിലൂടെയാണ് 617 പുതിയ കേസുകൾ കണ്ടെത്തിയത്.കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ ഇതിനകം 79,002,965 പരിശോധനകളാണ് നടത്തിയത്.

error: Content is protected !!