fbpx
Info UAE News അബൂദാബി

യുഎഇയിൽ ചൂട് കുറയുന്നു : നിര്‍ബന്ധിത ഉച്ചവിശ്രമനിയമം നാളെ അവസാനിക്കുന്നു.

UAE loses heat: Compulsory lunch break ends tomorrow

യുഎഇയിൽ വേനൽക്കാലത്ത് കടുത്ത ചൂടിൽ നിന്ന് നിർമ്മാണം പോലുള്ള ചില മേഖലകളിലെ ഔട്ട്ഡോർ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി നടപ്പാക്കിയിരിക്കുന്ന നിര്‍ബന്ധിത ഉച്ചവിശ്രമനിയമം നാളെ അവസാനിക്കും.

ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിക്കുമെന്ന് യു.എ.ഇ മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചിരുന്നു.

ഈ നിയമം ലംഘിച്ചാൽ കമ്പനികൾക്ക് കനത്ത പിഴ നേരിടേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

സൂര്യപ്രകാശത്തിൽ നേരിട്ട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും വേനൽക്കാലത്ത് അവരെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നിയമം യുഎഇയിൽ കൊണ്ട് വന്നിരിക്കുന്നത്.

error: Content is protected !!