fbpx
Info UAE News അബൂദാബി ദുബായ്

യുഎഇയിൽ സോട്രോവിമാബ് ചികിത്സയിലൂടെ ഗുരുതര ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നു

Covid patients with severe symptoms recover faster with sotrovimab treatment in the UAE

ലോകത്തിലെ ഏറ്റവും പുതിയ വൈറൽ ചികിത്സയായ സോട്രോവിമാബ് ഉപയോഗിച്ചതിന് ശേഷം യുഎഇയിലെ കൂടുതൽ കോവിഡ് രോഗികളും വേഗത്തിൽ സുഖം പ്രാപിക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (Seha) അറിയിച്ചു.

36 വയസുള്ള എമിറാത്തിയായ സയീദ് അൽ അമേരിയുടെ അനുഭവങ്ങൾ അനുസരിച്ച് വീട്ടിൽ ക്വാറന്റൈൻ ചെയ്യുമ്പോൾ കടുത്ത പനിയും തലവേദനയും ശരീര വേദനയും അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ (SKMC) തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ആരോഗ്യപ്രവർത്തകർ സോട്രോവിമാബ് നിർദ്ദേശിക്കുകയും ചെയ്തു. 4 ദിവസത്തിനുള്ളിൽ സയീദിനെ ഡിസ്ചാർജ് ചെയ്തതായി സേഹ അറിയിച്ചു.

താമസിയാതെതന്നെ ഇദ്ദേഹത്തിന്റെ ഭാര്യയും അമ്മയും ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. അവർക്കും സമാനമായ ചികിത്സ നൽകി, 4 ദിവസത്തിന് ശേഷം അവരെയും ഡിസ്ചാർജ് ചെയ്തു.

പ്രമുഖ ആരോഗ്യസംരക്ഷണ കമ്പനിയായ ജി‌. എസ്‌. കെയിൽ നിന്നുള്ള യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച സൊട്രോവിമാബിനാണ്​ യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്​.

ആശുപത്രിവാസത്തിലേക്കോ മരണത്തിലേക്കോ എത്താൻ സാധ്യതയുള്ള കോവിഡ് രോഗമുള്ള 12 വയസോ അതിൽ കൂടുതലോ പ്രായമുള്ള രോഗികളുടെ ചികിത്സയ്ക്കായി സോട്രോവിമാബ് എന്ന മോണോക്ലോണൽ ആന്റിബോഡി പ്രവർത്തിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 12 വയസിന്​ മുകളിലുള്ള കുട്ടികളിൽ അവർക്ക് 40 കിലോയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ ഈ മരുന്ന് നൽകാം​. 85 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയ ഈ മരുന്ന്​ ഉപയോഗിക്കുന്നതിന്​ പാർശ്വഫലങ്ങളില്ലെന്നും അധികൃതർ വ്യക്​തമാക്കി.

error: Content is protected !!